വാക്‌സിനേഷൻ ലഭിച്ച ആളുകൾക്ക് ജൂൺ അവസാനത്തോടെ വിദേശത്തേക്ക് പോകാൻ കഴിയുമെന്ന് ഐറിഷ് ഗവണ്മെന്റ് അറിയിച്ചു. യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ ഗ്രീൻ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി യൂറോപ്യൻ രാജ്യങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള പദ്ധതികൾ ഐറിഷ് ഗവണ്മെന്റ് ആസൂത്രണം ചെയുന്നുമുണ്ട്.

ഗ്രീൻ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിനുള്ള യൂറോപ്യൻ യൂണിയൻ സമയപരിധി ജൂൺ 26 ആണ്, വ്യക്തിഗത രാജ്യങ്ങൾക്ക് ഇത് എപ്പോൾ ബാധകമാകും എന്നതിന് ഇതുവരെ സൂചനകളൊന്നും തന്നെ ലഭിച്ചിട്ടില്ല. എന്നിരുന്നാലും യൂറോപ്യൻ യൂണിയൻ മേഖലകളിൽ ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ അന്താരാഷ്ട്ര യാത്ര (International Travel) സാധ്യമാകുമെന്ന് ഐറിഷ് ഗവണ്മെന്റ് സീനിയർ സോഴ്സ്സ് അറിയിച്ചു.

നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ സംവിധാനത്തിനും മാറ്റങ്ങൾ ഉണ്ടായേക്കും, എന്നാൽ ''ആശങ്കയുടെ വകഭേദങ്ങൾ''(Variants of Concern) ഉള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ സംവിധാനം നിലനിർത്തുകയും ചെയ്യും.