രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഒടുവിലത്തെ നീക്കമാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിലൂടെ നടപ്പാക്കുന്നതെന്നും കൈമാറ്റ നടപടി പല്ലും നഖവും ഉപയോഗിച്ച് ശക്തമായി ചെറുക്കുമെന്നും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ പറഞ്ഞു. സ്ഥിരവും താല്കാലികവുമായ ആയിരത്തിലേറെപ്പേരുടെ തൊഴിൽ സാഹചര്യങ്ങൾ അനിശ്ചിതത്വത്തിലാകുന്നൂവെന്നതു മാത്രമല്ല കേരളത്തിന്റെ പൈതൃക സ്വത്തെന്ന നിലയിലും തന്ത്രപ്രധാന മേഖലയിലെ സ്ഥാപനമെന്ന നിലയിലും വിമാനത്താവളം പൊതുമേഖലയിൽ സംരക്ഷിക്കേണ്ടത് തൊഴിലാളികളുടെ കൂടി ബാധ്യതയാണെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.