മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചർച്ച സദസ്സിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കുഴൽനാടനും നിയമസഭാംഗം കെ എസ് ശബരിനാഥൻ എം എൽ എ യും പങ്കെടുക്കും. പുതിയ യുഗത്തിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ മാത്യു കുഴലനാടനും, ഇന്ത്യയിൽ പ്രവാസികളുടെ ജീവിതവും ഭാവിയും എന്ന വിഷയത്തെ ആസ്പദമാക്കി കെ എസ് ശബരിനാഥൻ എം എൽ എ യും സംസാരിക്കും.ബഹ്റൈൻ യൂണിവേഴ്സിറ്റി പ്രൊഫസർ ഷെമിലി പി ജോൺ ചർച്ച നിയന്ത്രിക്കും.

ഐ ഓ സി ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് മുഹമ്മദ് മൻസൂർ യോഗത്തിന് അധ്യക്ഷത വഹിക്കും. ഓഗസ്റ്റ് 14 വെള്ളിയാഴ്‌ച്ച ഇന്ത്യൻ സമയം വൈകിട്ട് 6:30 മണിക്കും, ബഹ്റൈൻ ഖത്തർ, സൗദി, കുവൈറ്റ് സമയം വൈകിട്ട് 4 പിഎം നും, യു എ ഇ & ഒമാൻ സമയം 5 പി എം നും സൂം ആപ്ലിക്കേഷൻ വഴിയാണ് മീറ്റിങ് നടക്കുക. മറ്റ് രാജ്യങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർക്ക് ജോയിൻ ചെയ്യാവുന്നതാണ്.ഈ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കണമെങ്കിൽ ഐഒസിയുടെ ഇ മെയിൽ വിലാസത്തിലേക്ക് ചോദ്യങ്ങൾ അയക്കാം. ioc.bahrain@gmail.com വിശിഷ്ടാതിഥികൾ സംസാരിച്ച് കഴിഞ്ഞും ചോദ്യങ്ങൾ ചോദിക്കുവാനുള്ള അവസരമുണ്ട്.

Join Zoom Meeting
https://us02web.zoom.us/j/82813758597
Meeting ID: 828 1375 8597