ചെന്നൈ: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വൈകിട്ട് മൂന്നരയ്ക്ക് ചെന്നൈയിലാണ് മത്സരം.മുംബൈ ഇന്ത്യൻസിനെയും രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെയും തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂർ ടീം എത്തുന്നത്.

മറുവശത്ത് ആദ്യ മത്സരത്തിൽ ഹൈദരാബാദിനെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ടാണ് കൊൽക്കത്ത എത്തുന്നത്.ഇരുവരും തമ്മിൽ ഇതുവരെ 26 മത്സരങ്ങളിൽ നേർക്കുനേർ വന്നപ്പോൾ 14 തവണയും ജയം ആർ.സി.ബിക്കൊപ്പമായിരുന്നു.

വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ തന്നെയാണ് ആർ.സി.ബിയുടെ കരുത്ത്. മറുവശത്ത് നിതിഷ് റാണ ഒഴികെയുള്ള കെ.കെ.ആർ ബാറ്റ്സ്മാന്മാർക്കാർക്കും ഫോം കണ്ടെത്താനാകാത്തതാണ് അവർക്ക് തിരിച്ചടിയാകുന്നത്.

രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സിനെ നേരിടും. മുംബൈയിൽ വൈകിട്ട് 7.30നാണ് മത്സരം. ചെന്നൈക്കെതിരായ ദയനീയ തോൽവിക്ക് ശേഷമാണ് പഞ്ചാബ് ഇറങ്ങുന്നത്. രാജസ്ഥാനെതിരെ പൊരുതി തോറ്റാണ് ഡൽഹിയുടെ വരവ്.