ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022 നടത്തപ്പെട്ടു .ഓഗസ്റ്റ് 25 മുതൽ 27 വരെ മൂന്നു ദിവസങ്ങളിലായാണ് കൺവെൻഷൻ നടന്നത് .ഓഗസ്റ്റ് 25 ന് ലിമെറിക്ക് ബിഷപ്പ് മാർ .Brendan Leahy കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ലിമെറിക്ക്, പാട്രിക്സ്വെൽ, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് കൺവെൻഷൻ നയിച്ചത് .

രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടന്ന കൺവെൻഷനിൽ കുട്ടികൾക്കുള്ള ധ്യാനം, സ്പിരിച്ച്വൽ ഷെറിങ്, എന്നിയും ഉണ്ടായിരുന്നു .

കൺവെൻഷന്റെ വിജയത്തിനായി സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സീറോ മലബാർ ലിമെറിക്ക് ചാപ്ലയിൻ ഫാ .റോബിൻ തോമസ് അറിയിച്ചു .