ഡബ്ലിൻ : സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്ററായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിലിനു ഡബ്ലിൻ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ സ്‌നേഹനിർഭരമായ യാത്രയയപ്പ്. ഗസ്സ്‌നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൻ നടന്ന ഡബ്ലിൻ സീറോ മലബാർ സഭയുടെ സൈലന്റ് നെറ്റെന്ന ക്രിസ്തുമസ് പ്രോഗ്രാം വേദിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വിക്ടോറിയസ് ദേവാലയ വികാരി, സീറോ മലബാർ സഭാ വൈദീകരായ ഫാ. ജോസഫ് ഓലിയക്കാട്ട്, ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ എന്നിവരും ഫാ. ജിന്റോ, ഫാ.ആന്റണി സോണൽ സെക്രട്ടറി സിജോ കാച്ചപ്പിള്ളി, ട്രസ്റ്റിമാരായ ബെന്നി ജോൺ, സുരേഷ് സെബാസ്റ്റ്യൻ ഡബ്ലിൻ സോണൽ കമ്മറ്റിയംഗങ്ങൾ, വിവിധ കുർബാന സെന്റർ കമ്മറ്റിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

അയർലണ്ട് നാഷണൽ പാസ്റ്ററൽ കൗൺസിൽ റിയാൽട്ടോ സെന്റ് തോമസ് പാസ്റ്ററൽ സെന്ററിൽ സമ്മേളിച്ച് ക്ലമന്റ് പാടത്തിപറമ്പിൽ അച്ചനു യാത്രയയപ്പ് നൽകി. അയർലണ്ടിലെ എല്ലാ സീറോ മലബാർ വൈദീകരും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട രൂപതാഗമായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ കഴിഞ്ഞ മൂന്ന് വർഷക്കാലം അയർലണ്ടിലെ സീറോ മലബാർ സഭയുടെ കോർഡിനേറ്ററും അതോടോപ്പം അഞ്ചുവർഷക്കാലമായി ഡബ്ലിൻ സോണൽ കോർഡിനേറ്ററും ലൂക്കൻ, ഫ്ബ്‌സ്‌ബോറോ, ഇഞ്ചിക്കോർ കുർബാന സെന്ററുകളുടെ ചാപ്ലിനുമായി പ്രവർത്തിച്ചുവരികയായിരുന്നു. ഐറീഷ് ലാറ്റിൻ സഭയിൽ മൗണ്ട് മെറിയോൺ ഇടവകയിലും അച്ചൻ പ്രവർത്തിച്ചു. പൗരസ്ത്യ കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. ക്ലെമന്റ് നീണ്ട വർഷങ്ങൾ ഇരിങ്ങാലക്കുട രൂപതാ കേന്ദ്രത്തിൽ പഴയാറ്റിൽ പിതാവിന്റെ സെക്രട്ടറിയായും, രൂപതയുടെ പ്രോ ചാൻസലറായും, എട്ടുവർഷത്തോളം ചാൻസലറായും ജുഡീഷ്യൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. വിവിധ സെമിനാരികളിൽ അദ്ധ്യാപകനായും പ്രവർത്തിച്ചു. സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്‌തോലിക് വിസിറ്റേഷന്റെ ജനറൽ കോർഡിനേറ്ററയാണു പുതിയ നിയമനം. റോം ആസ്ഥാനമാക്കിണയാണ് തുടർന്നുള്ള പ്രവർത്തനം.

റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ സഭാപ്രവത്തനങ്ങളെ ഏകോപിക്കുക എന്ന ശ്രമകരമായ ദൗത്യം വജയകരമാമാക്കാൻ ഫാ. ക്ലമന്റിനു കഴിഞ്ഞു. അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ വിശുദ്ധ കുർബാന ആരംഭിക്കാനും വൈദീകരെ നിയമിക്കാനും അച്ചന്റെ ശ്രമഫലമായി സാധിച്ചു. ഐറീഷ് സഭയുമായി അച്ചൻ പുലർത്തിയ ഊഷമള ബന്ധത്തിന്റെ ഫലമായി നോക്ക് ബസലിക്കായിൽ രണ്ടാം ശനിയാഴ്ചതോറും സീറോ മലബാർ കുർബാന ആരംഭിക്കാനും കഴിഞ്ഞു.

അയർലണ്ടിലെ വിവിധ കുർബാന സെന്ററുകളിലും, വിവിധ ഭക്ത സംഘടനകളും അച്ചന് യാത്രയയപ്പ് നൽകി.