ഡബ്ലിൻ: പീഡാസഹനത്തിനുമുമ്പായി കഴുതപ്പുറത്തേറിവന്ന യേശുവിനെ ജറുസലേം ജനത ഒലിവിൻ ചില്ലകൾ വീശിയും, ഈന്തപ്പനയോലകൾ വിരിച്ചും ഓശാന പാടി വരവേറ്റതിന്റെ ഓർമ്മ പുതുക്കുന്ന ഓശാനത്തിരുനാളിനായി ഡബ്ലിൻ സീറോ മലബാർ സഭ ഒരുങ്ങി. ഡബ്ലിൻ സീറോ മലബാർ സഭയുടെ പത്ത് കുർബാന സെന്ററുകളിലും ഈ വർഷം ഓശാന തിരുകർമ്മങ്ങൾ നടക്കും.

ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ രാവിലെ എട്ട് മണിക്കും, ബ്ലാഞ്ചർഡ്‌സ് ടൗൺ , ഹണ്ട്‌സ് ടൗൺ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് ദേവാലയത്തിൽ രാവിലെ ഒൻപത് മണിക്കും, നാവൻ വാൾട്ടേഴ്‌സ്ടൗൺ ദേവാലയത്തിൽ 11:30 നും, താല ഫെട്ടർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിലും, റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിലും ഉച്ചയ്ക്ക് 12 മണിക്കും, സോർഡ്‌സ് റിവർവാലി സെന്റ് ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കും, ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്കും, ബ്യൂമൗണ്ട് ചർച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ വൈകിട്ട് നാലു മണിക്കും, ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വൈകിട്ട് നാലുമണിക്കും, ബ്ലാക്ക്‌റോക്ക് ചർച്ച് ഓഫ് ഗാർഡിയൻ ഏയ്ഞ്ചൽസിൽ വൈകിട്ട് 5:30 നും കുരുത്തോല വെഞ്ചരിപ്പും ഓശാന തിരുകർമ്മങ്ങളും നടക്കും

വെക്‌സ്‌ഫോർഡ്

വെക്‌സ്‌ഫോർഡ് ഫ്രാൻസീസ്‌കൻ ഫെയറി ദേവാലയത്തിൽ ഓശാന ഞായറാഴ്ച വൈകിട്ട് 4:30 നു സീറോ മലബാർ കുർബായും കുർബാന കുരുത്തോല വെഞ്ചരിപ്പും ഓശാന തിരുക്കർമ്മങ്ങളും നടത്തപ്പെടും. വിശുദ്ധ കുർബാനയക്ക് മുമ്പായി കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും,

സ്ലൈഗോ

സ്ലൈഗോ സെന്റ് തോമസ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഓശാന ഞായർ തിരുകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് 2:30 നു ബാലിറ്റിവൻ സെന്റ് ജോസഫ് ദേവാലയത്തിൽ നടത്തപ്പെടും

വാട്ടർഫോർഡ്

ഓശാന ഞായർ വൈകിട്ട് 4:10 നു വാട്ടർഫോർഡ് സെന്റ് ജോസഫ് ആൻഡ് സെന്റ് ബെനിൽഡസ് ദേവാലയത്തിൽ ഓശാന തിരുകർമ്മങ്ങൾ നടത്തപ്പെടും.

 കോർക്ക്

സെന്റ് ജോസഫ് ചർച്ച് വിൽട്ടനിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് വി. കുർബാനയും ഓശാന തിരുകർമ്മങ്ങളും. തുടർന്ന് ഫാ. ആന്റണി തളികസ്ഥാനം സി.എം. ഐ. നയിക്കുന്ന വാർഷിക ധ്യാനം