സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള 'ലിമെറിക് ബൈബിൾ കൺവെൻഷനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 2023 ഓഗസ്റ്റ് 18, 19, 20 (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്സ്വെൽ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തിൽ വച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.

ആലപ്പുഴ ,കൃപാസനം ഡയറക്ടർ ഡോ.ഫാ .വി .പി .ജോസഫ് വലിയവീട്ടിൽ 'മരിയൻ ഉടമ്പടി ധ്യാനം' നയിക്കും. പരിശുദ്ധ അമ്മയുടെ മധ്യസ്ഥ പ്രാർത്ഥനാ ശക്തിയാലുള്ള നിരവധി അത്ഭുതങ്ങളാൽ പ്രശസ്തമായ കൃപാസനം ടീം നയിക്കുന്ന 'മരിയൻ ഉടമ്പടി ധ്യാനം 'ആദ്യമായാണ് അയർലണ്ടിൽ നടത്തപ്പെടുന്നത്. ധ്യാന ദിവസങ്ങളിൽ ഉടമ്പടി എടുക്കാനും ,നേരത്തെ എടുത്തിട്ടുള്ളവർക്ക് ഉടമ്പടി പുതുക്കാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് .

വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് (5 മുതൽ 8 വയസ് വരെ 8 മുതൽ 12 വയസ് വരെ 12 മുതൽ 18 വരെ )പ്രത്യേക ധ്യാനവും ഉണ്ടായിരിക്കുന്നതാണ്.

മരിയൻ ഉടമ്പടി ധ്യാനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്:
ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570,
ബിനോയി കാച്ചപ്പിള്ളി: 0874130749,
ആന്റോ ആന്റണി: 0894417794

വാർത്ത : സുബിൻ മാത്യൂസ് (പി.ആർ .ഓ )