തിരുവനന്തപുരം: ഒരാൾ നടത്തിയ അഞ്ച് കൊലപാതകങ്ങളുടെ സത്യാവസ്ഥ തേടി പ്രേക്ഷകരിൽ ആകാംഷ നിറച്ച് ഇരുൾ ട്രെയ്‌ലർ.ഫഹദ്, സൗബിൻ എന്നിവരുടെ കഥാപാത്രങ്ങൾ തമ്മിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ കൊലപാതകങ്ങൾ ആസ്പദമാക്കി എഴുതിയ ഒരു നോവലിനെക്കുറിച്ച് സംസാരിക്കുന്നിടത്താണ് ട്രെയ്ലർ ആരംഭിക്കുന്നത്. പിന്നീട് സംഘട്ടനങ്ങളിലേക്കും സസ്‌പെൻസ് നിറഞ്ഞ രംഗങ്ങളിലേക്കും ട്രെയ്ലർ വഴിമാറുന്നുണ്ട്.

കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പ്രധാന ലൊക്കേഷൻ കുട്ടിക്കാനമാണ്. നസീഫ് യൂസഫ് ഇസുദ്ദീൻ എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാൻ ജെ സ്റ്റുഡിയോസിന്റെയും ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നവരാണ് നിർമ്മാണം. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനർ ബാദുഷ.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെ ഏപ്രിൽ 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്.