തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘത്തിന് മുൻപാകെ നമ്പി നാരായണൻ നാളെ മൊഴി നൽകും. തിരുവനന്തപുരത്ത് എത്തിയ ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘത്തിന് മുന്നിലാണ് മൊഴി നൽകുക. നാളെ മൊഴി നൽകാൻ ഹാജരാകാൻ നമ്പി നാരായണന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡൽഹി സ്പെഷ്യൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് എത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഗൂഢാലോചന കേസിൽ സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. മുൻ ഡിജിപി സിബി മാത്യൂസ്, ആർബി ശ്രീകുമാർ ഉൾപ്പെടെ 18 മുൻ ഉദ്യോഗസ്ഥരയൊണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.