ർദ്ധിച്ചുവരുന്ന അണുബാധ നിരക്ക്, പുതിയ വേരിയന്റുകളുടെ വ്യാപനം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഇറ്റാലിയൻ സർക്കാർ വാരാന്ത്യത്തോടെ രാജ്യവ്യാപകമായി കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്ന് സൂചന. കൂടുതൽ നിയന്ത്രണങ്ങളിൽ കർഫ്യൂ അല്ലെങ്കിൽ ലോക്ക്ഡൗണുകളോ ഈസ്റ്റർ കാലഘട്ടത്തിൽ കർശനമായ നിയന്ത്രണങ്ങളും ഉൾപ്പെടുത്തിയേക്കാം. അങ്ങെനെയെങ്കിൽ ഈസ്റ്റർ വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരും.

രാജ്യത്തിന്റെ പല ഭാഗത്തും കോവിഡ് കേസുകൾ വർദ്ധിച്ച് വരുന്നതാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ കാരണം.വ്യാഴാഴ്ച 24 മണിക്കൂറിനുള്ളിൽ രാജ്യത്തൊട്ടാകെ 25,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.മിക്ക ഇറ്റാലിയൻ പ്രദേശങ്ങളിലെ ആശുപത്രികളും തീവ്രപരിചരണ വിഭാഗങ്ങളും ഇപ്പോൾ സമ്മർദ്ദത്തിലാണെന്ന് ആരോഗ്യവിഭാഗം അറിയിക്കുന്നു.വെള്ളിയാഴ്ചയോടെ സർക്കാർ പ്രഖ്യാപനം നടത്തുമെന്നും ഇറ്റാലിയൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഈ വാരാന്ത്യത്തിൽ തന്നെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നും പ്രതീക്ഷിക്കുന്നു.എല്ലാ പ്രദേശങ്ങൾക്കുമിടയിലുള്ള യാത്രാ വിലക്ക് നീട്ടാൻ വിദഗ്ദ്ധർ ശുപാർശ ചെയ്തിട്ടുണ്ട്, ഇത് നിലവിൽ മാർച്ച് 27 വരെ നിലനിൽക്കുമെന്നാണ് സൂചന.