ന്യൂഡൽഹി: ഇന്ത്യൻ യുവ ബാറ്റ്സ്മാനും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനുമായ ശ്രേയസ് അയ്യർ ശസ്ത്രക്രിക്ക് വിധേയനായി. കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിനിടെ ഫീൽഡ് ചെയ്യുമ്പോഴാണ് ശ്രേയസ്സിന് ഗുരുതരമായി പരിക്കേറ്റത്.

ഇടത്തേ തോളെല്ലിന് പരിക്കേറ്റ താരത്തിന് ബാക്കിയുള്ള മത്സരങ്ങളും ഐ.പി.എല്ലും നഷ്ടമായിരുന്നു.

' ശസ്ത്രക്രിയ വിജയകരമായി നടന്നു. എത്രയും പെട്ടന്ന് ഞാൻ മടങ്ങിവരും. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി'-ശ്രേയസ് ട്വീറ്ററിൽ കുറിച്ചു.

Surgery was a success and with lion-hearted determination, I'll be back in no time ???? Thank you for your wishes ???? pic.twitter.com/F9oJQcSLqH

- Shreyas Iyer (@ShreyasIyer15) April 8, 2021

ശ്രേയസ്സിന്റെ അഭാവം ഡൽഹി ക്യാപിറ്റൽസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. താരത്തിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്താണ് ടീമിന്റെ പുതിയ നായകൻ. ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സാണ് ഡൽഹിയുടെ എതിരാളി.