മുനാഫിക് ഇടതുപക്ഷം?

ടതു പക്ഷ ജനായത്ത രാഷ്ട്രീയത്തിനു കേരളത്തിലും ഇന്ത്യയിലും പ്രസ്‌കതിയുണ്ട്.

ഒരൊറ്റ പ്രശ്‌നമേയുള്ളൂ. ഏതാണ് ഇമാനുള്ളത്? ഏതാണ് മുനാഫിക് എന്ന ഒരു സംശയം. ?

ജലീൽ മന്ത്രിയെപ്പോലുള്ളവർ എത് ഇടതുപക്ഷമാണ് എന്ന് ഒരു എത്തും പിടിയുമില്ല. ജലീൽ മന്ത്രി എന്ത് തരം ഇടതു പക്ഷമാണ്.? ഇമാനുള്ളതോ? അതോ മുനാഫിക്കോ? കേരളത്തിൽ ഇരുപത് മന്ത്രിമാരുണ്ടെങ്കിലും വിദേശ കൊൺസുലേറ്റിന്റെ മൊത്ത വിതരണക്കാരനായി അദ്ദേഹത്തെ മാത്രമേ കണ്ടെത്തിയുള്ളൂ. എന്തായാലും കൊൺസുലേറ്റുകാരുടെ സ്വപ്നവിതരണക്കാരൻ അവർക്കു ഇമാനുള്ള ഏക മന്ത്രിയാണ് !

ഈന്തപ്പഴവും, ആയിരക്കണക്കിന് ആഹാരപ്പൊതിയും പിന്നെ വിശുദ്ധ ഗ്രന്ഥങ്ങളുടെയുമൊക്കെ മൊത്ത വിതരണം വേറെ ഒരൊറ്റ മന്ത്രിക്കും എംഎൽഎ ക്കും കിട്ടാത്ത, അദ്ദേഹത്തിന് മാത്രം കിട്ടിയ വലിയ ഭാഗ്യമാണ്. കാരണം ഇരുപത് പേരിൽ ഏറ്റവും മികച്ച മന്ത്രിയാണ് അദ്ദേഹം.
വിദേശ കോൺസുലേറ്റിന്റെ വിശ്വസ്തൻ. അദ്ദേഹത്തെ മാത്രമെ അവർക്കു വിശ്വാസമുണ്ടായിരുന്നുള്ളു. . . അങ്ങനെ സ്വപ്നതുല്യ മന്ത്രിയെ മാത്രം കോൺസുലേറ്റ് വിളിച്ചത് ഒരുപക്ഷെ കോൺസുലേറ്റ് ഇടതുപക്ഷ ചായ്വ് ഉള്ളതുകൊണ്ടായിരിക്കും. ഇനാമുള്ള ഇടതു പക്ഷം !

കേരളത്തിലെ ഏറ്റവും നല്ല ഇടതുപക്ഷ വർഗ്ഗ സിദ്ധാന്ത ഉന്നത മന്ത്രിയായതുകൊണ്ടായിരിക്കും. കോൺസുലേറ്റ് അദ്ദേഹത്ത മാത്രം വിളിച്ചത്. അതു കോൺസുലേറ്റിന്റെ മാത്രം കുറ്റമാണ്. അവരുടെ മാത്രം കുറ്റം ! അതിന് മന്ത്രിയെ കുറ്റം പറഞ്ഞാൽ അവർ കമ്മ്യൂണിസ്‌റ് മാനിഫെസ്റ്റോയെ അല്ല ആക്ഷേപിക്കുന്നത്. അവർ വിശുദ്ധ ഖുറാനെയാണ് എതിർക്കുന്നത് എന്ന വർഗ്ഗ രാഷ്ട്രീയ സിദ്ധാന്തമാണ് വേണ്ടപെട്ട അധികാരികൾ പറയുന്നത്.

ബന്ധു നിയമനം, മാർക്ക് ദാനം, മധുരമുള്ള ഈന്തപ്പഴം എല്ലാം സന്തോഷത്തോടെ വിതരണം ചെയ്യുന്ന ജലീൽ മന്ത്രിയുടെ ഇരുപത്തിരണ്ടു ക്യാരറ്റ് സുവർണലിപികളിൽ എഴുതപെട്ട ഇടതു പക്ഷ മനസ്ഥിതിയെ ആരെങ്കിലും ചോദ്യം ചെയ്താൽ അവർ ഒന്നുകിൽ ഫാസിസ്റ്റു അല്ലെങ്കിൽ വലതു പക്ഷ മൂരാച്ചി വർഗീയ വാദികൾ.

വർഗ്ഗ രാഷ്ട്രീയത്തിൽ നിന്ന് വർഗീയ രാഷ്ട്രീയത്തിലേക്ക് പോകുമ്പോഴാണ് ഈന്തപ്പഴ മന്ത്രിക്കെതിരെ ആരു പറഞ്ഞാലും അതു വിശുദ്ധ ഖുറാനെതിരെയാണ് എന്ന് കോടികൾ ഏറുന്ന മക്കളുടെ വിപ്ലവ അപ്പന്മാർ പറയുന്നത്. മിനികൂപ്പർ മോഡൽ രാഷ്ട്രീയത്തിൽ ചിലപ്പോൾ ജലീൽ മന്ത്രി ഇടതുപക്ഷമായിരിക്കും.! ഒന്നാം തരം മുനാഫിക്ക് ഇടതു പക്ഷം

ഇടതുപക്ഷ ജനായത്ത രാഷ്ട്രീയത്തിനു എന്നും പ്രസക്തിയുണ്ട് . പക്ഷെ ഇമാനുള്ളവർ കുറയുമ്പോൾ മുനാഫിക്കുകൾ എല്ലായിടത്തും. . അതാണ് പ്രശ്‌നം. വിപ്ലവം നീണാൾ വാഴട്ടെ. ഇൻക്വലാബ് സിന്ദാബാദ്.

ദൈവം എല്ലാവർക്കും സന്തോഷവും സമാധാനവും നൽകട്ടെ. അസ്സലാമു അല്ലൈക്കും.

പിൻ കുറിപ്പ് : ഇമാൻ, മുനഫിക്ക് മുതലായ പദങ്ങൾ പറഞ്ഞു തന്നു പഠിപ്പിച്ച ബാലൻ മന്ത്രിക്ക് ലാൽ സലാം.