ലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാർ ഓണസദ്യ ഉണ്ണുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഭാര്യ ശോഭയാണ് അദ്ദേഹത്തിന് ഇലയിൽ വിളമ്പിയ സദ്യ വായിൽ വച്ചു കൊടുക്കുന്നത്. സംവിധായകൻ വിനോദ് ഗുരുവായൂരാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്.

വളരെ പ്രസന്നവദനനായാണ് താരം വിഡിയോയിൽ കാണപ്പെടുന്നത്. ഭാര്യയും മറ്റു കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ട്. നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ചും ആശംസിച്ചും കമന്റുകൾ രേഖപ്പെടുത്തിയത്. ജഗതിച്ചേട്ടനെ മിസ് ചെയ്യുന്നുണ്ടെന്നും വേഗം സിനിമയിലേക്ക് മടങ്ങിയെത്തണമെന്നും പലരും പറയുന്നു.

2012ലാണ് ജഗതി ശ്രീകുമാറിന് വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റുന്നത്. ഒരു വർഷത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ഇപ്പോഴും പൂർണമായി ആഗോര്യം വീണ്ടെടുത്തിട്ടില്ല.