തിരുവനന്തപുരം: ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിൽ തനിക്കൊപ്പം അഭിനയിച്ച ശോഭയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ജലജ.'ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയുടെ സെറ്റ് ഇപ്പോഴും ഓർമയുണ്ട്. കോഴിക്കോടായിരുന്നു ഷൂട്ടിങ്. ഒരു മാസത്തോളം നായിക ശേഭയും ഞാനും താമസിച്ചത് അളകാപുരി ഹോട്ടലിലും. ഷൂട്ടിങ് ഇല്ലാത്ത സമയത്തെല്ലാം കറങ്ങാൻ പോകും. ചില ഭാഗങ്ങൾ ഗുരുവായൂരപ്പൻ കോളേജിലാണ് ചിത്രീകരിച്ചിരുന്നത്. ഒരിക്കൽ ശോഭ പറഞ്ഞു. ഈ കാമ്പസ് ജീവിതം എത്ര രസകരമാണെന്ന്.
കോളേജിൽ പോവാൻ പറ്റാത്തതിന്റെ വിഷമം ശോഭക്കുണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് പിന്നീട് ഒരു വിവരവുമുണ്ടായിരുന്നില്ല.

മൂന്നുമാസം കഴിഞ്ഞൊരു ദിവസം പത്രമെടുത്ത് നോക്കിയപ്പോഴാണ് ശോഭയുടെ ആത്മഹത്യയുടെ വാർത്ത അറിയുന്നത്. തകർന്നുപോയി. കാരണം അത്രയും സന്തോഷത്തിൽ എന്റൊപ്പം ഉണ്ടായിരുന്ന കുട്ടിയാണ്,' ജലജ പറഞ്ഞു.നടി ശോഭയുടെ ആത്മഹത്യ തന്നെ ഏറെ ഞെട്ടിച്ച സംഭവമാണെ്ും ജലജ പറയുന്നു.

ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ വേണു നാഗവള്ളിച്ചേട്ടന്റെ മുഖവും മനസ്സിൽ തെളിയുമെന്നും ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ജലജ പറയുന്നു.ജൂറിയിൽ അംഗമായിരുന്നപ്പോൾ ആ നടന്റെ അഭിനയം വിശദമായി കണ്ടതാണ്, വൈഡ് റേഞ്ചിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ പറ്റിയ നടനാണ്; ജലജ പറയുന്നു'വളരെ സോഫ്റ്റ് ആയിട്ടുള്ള മനുഷ്യനാണ് വേണു നാഗവള്ളിച്ചേട്ടൻ.

ഒരു കുഞ്ഞനുജത്തി എന്ന നിലയിലാണ് എന്നെ കണ്ടിരുന്നത്. അഭിനയിക്കുമ്പോഴെല്ലാം സഹായിക്കും. അതുപോലെത്തന്നെയാണ് നെടുമുടി വേണുച്ചേട്ടനും. പാടി അഭിനയിക്കുമ്പോൾ ഞാനൊട്ടും കംഫർട്ടബിളാവില്ല. അപ്പോഴൊക്കെ സ്വരങ്ങൾ പറഞ്ഞുതന്നും മറ്റും വേണുച്ചേട്ടനാണ് സഹായിക്കുന്നത്. അങ്ങനെ എത്രയെത്ര ഓർമകൾ,' ജലജ കൂട്ടിച്ചേർത്തു.