ശ്രീനഗർ: ജമ്മുകാഷ്മീരിൽ തുടർച്ചയായ രണ്ടാം ദിനവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടുത്തെ ഹൻലേയിൽ ഉണ്ടായത്. സംഭവത്തിൽ ആളപായമേ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

ഞായറാഴ്ച ലഡാക്കിൽ ഇരട്ട ഭൂചലനമുണ്ടായതിനു പിന്നാലെയാണിത്. ഞായറാഴ്ചയും തിങ്കാഴ്ചയും രാവിലെ സമയത്താണ് ഭൂചലനമുണ്ടായത്.