മുംബൈ: തമിഴിലെ ഹിറ്റ് മേക്കർ ആറ്റ്‌ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാന്റെ ടീസർ ശ്രദ്ധനേടുന്നു. ഷാരൂഖ് ഖാന്റെ വേറിട്ട ഗെറ്റപ്പാണ് സിനിമയുടെ ഹൈലൈറ്റ്.

സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് ടീസറാണ് റിലീസ് ചെയ്തത്. മികച്ച പശ്ചാത്തലസംഗീതവും കിങ് ഖാന്റെ സ്‌റ്റൈലിഷ് രംഗങ്ങളുമാണ് ടീസറിലുള്ളത്. റെഡ് ചില്ലീസ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമ്മാണം.

നയൻതാരയാണ് നായിക. മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടുത്ത വർഷം ജൂൺ 2ന് ഹിന്ദിക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം തിയറ്ററുകളിലെത്തും.