തൃശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയെ തെരഞ്ഞെടുത്തു.ഷൊർണൂർ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മനയ്ക്കൽ ജയപ്രകാശൻ നമ്പൂതിരി (52) ആണ് പുതിയ മേൽശാന്തി.

ആദ്യമായാണ് ജയപ്രകാശൻ നമ്പൂതിരി മേൽശാന്തിയാകുന്നത്. ഒക്ടോബർ 1 മുതൽ 6 മാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി.