ന്യൂഡൽഹി: ജെഇഇ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 24 വിദ്യാർത്ഥികൾ ടോപ് സ്‌കോർ നേടിയെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. jeemain.nta.nic.in എന്ന വെബ്‌സൈറ്റിൽ ഫലമറിയാം. കോവിഡ് ആശങ്ക മൂലം പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന മുറവിളിക്കിടെ നടന്ന പരീക്ഷ 74 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് എഴുതിയത്. ജനുവരിയിലേതടക്കം മുൻ ജെഇഇ (മെയിൻ) പരീക്ഷകൾ 94% പേർ എഴുതിയിരുന്നു.

ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡ് കാരണം രണ്ടു തവണ മാറ്റിയശേഷമാണ് സെപ്റ്റംബർ 1 മുതൽ 6 വരെ നടത്തിയത്. 8.58 ലക്ഷം പേർ അപേക്ഷിച്ചിരുന്നു. എഴുതിയത് 6.35 ലക്ഷം േപർ മാത്രം.