2017 ഐഎഫ്എഫ്‌കെ വേദിയിൽ ഫ്രീ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച ഒരു ഫ്‌ളാഷ് മോബിന് നേതൃത്വം നൽകിയതിലൂടെയാണ് ജസ്ല മാടശ്ശേരി സോഷ്യൽ മീഡിയാ ചർച്ചകളിലേക്ക് എത്തുന്നത്. എയ്ഡ്‌സ് ദിനാചരണവുമായി ബന്ധപ്പെട്ട് അതിനുമുൻപ് മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ മൂന്ന് പെൺകുട്ടികൾ വ്യാപകമായ സൈബർ ആക്രമണം നേരിട്ടിരുന്നു. അവരുടെ ഇസ്ലാം മത പശ്ചാത്തലമാണ് അന്ന് പെൺകുട്ടികൾക്ക് വിമർശനത്തിന് വഴിയൊരുക്കിയത്. ഇതിനെതിരെയായിരുന്നു ഐഎഫ്എഫ്‌കെ വേദിയിൽ കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ജസ്ലയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം. എന്നാൽ ജസ്ല നടത്തിയ ഫ്‌ളാഷ് മോബും സമാനരീതിയിൽ സൈബർ ആക്രമണം നേരിട്ടു. മതജീവിതം വിട്ട് മതരഹിത ജീവിതത്തിലേക്ക് എത്തിയ ജസ്ല ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയാണ്. ഇപ്പോഴിതാ, മുസ്ലിം സമു​ദായത്തിലെ സ്ത്രീ വിരുദ്ധതയെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ജസ്ല. ജസ്ല ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയും അതിനൊപ്പമുള്ള ഒരു കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ഇത് സ്വർഗത്തിലേക്കുള്ള ഡിജെ പാർട്ടിയുടെ റിഹേഴ്സൽ ആണെന്നും, സ്വർഗത്തിലെ ഹൂറന്മീനാർകുഴി പള്ളി മഹല്ല് സെക്രട്ടറി ആണെന്നാണ് കേട്ടതെന്നും പരിഹസിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഇതൊക്കെ കാണണുണ്ടോയെന്നും,പണ്ട് താൻ തട്ടമിട്ട് ഡാൻസ് ചെയ്തൂന്നും പറഞ്ഞാണ് മഹല്ലീന്ന് ഒഴിവാക്കിയതെന്നും ജസ്ല കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..

ആരും ചിരിക്കരുത്.. ഇത് സ്വർഗ്ഗത്തിലേക്കുള്ള DJ patry റിഹേർസൽ ആണ് സ്വർഗ്ഗത്തിലെ ഹൂറൻ
മീനാർകുഴി പള്ളി മഹല്ല് സെക്രട്ടറി ആണെന്നാണ് കേട്ടത്.. എന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഇതൊക്കെ കാണണുണ്ടോ ആവോ...
പണ്ട് ഞാൻ തട്ടമിട്ട് ഡാൻസ് ചെയ്തൂന്നും പറഞ്ഞാണ് എന്നേ മഹല്ലീന്ന് ഒഴിവാക്കീനത്...
(അതുകൊണ്ടൊരു തേങ്ങയും ഇല്ലാട്ടോ... ആ ഖബർസ്ഥാനില് മയ്യത്ത് കിടക്കണ്ട.. അത്രേ ഉള്ളൂ.. )

എന്താല്ലേ....
മോല്ല്യാർക്ക് അടുപ്പിലും ആവാം..
അല്ല..മൂരിപ്പാർട്ടി പിന്നെ സ്വർഗ്ഗത്തിലേക്ക് ഡിസ്‌കൗണ്ട് ഓഫറിൽ ടിക്കറ്റ് കൊടുക്കൂല്ലോ എന്നാണാകെയുള്ളൊരാശ്വാസം
മുസ്ലിം ലീഗ്...
ഈ ദുനിയാവില് വെച്ചേറ്റവും വൃത്തികെട്ട പ്രസ്ഥാനം
പൊന്നു ലീഗ് മഹല്ല് ഭാരവാഹികളേ .. അപ്പൊ പറഞ്ഞ് വരുന്നത് ഊബബബബലും ഉപദേശവും ഒരുമിച്ച് വേണ്ട ട്ടൊ...