ഇടുക്കി: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ നഗരസഭാ സെക്രട്ടറി മർദിച്ചതായി പരാതി. കട്ടപ്പനയിലാണ് സംഭവം. കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിനീഷിനാണ് മർദനമേറ്റത്.

പന്തളം നഗരസഭയിൽ നിന്ന് കട്ടപ്പന നഗരസഭയിലേക്ക് സ്ഥലംമാറിയെത്തിയ ജയകുമാറിനെതിരായാണ് വിനീഷ് പരാതി ഉന്നയിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ജയകുമാർ മർദിച്ചതെന്ന് വിനീഷ് ആരോപിച്ചു.