ന്യൂഡൽഹി : കുടുംബ പെൻഷൻ ലഭിക്കാൻ വിരമിക്കുന്നയാളും പങ്കാളിയും ചേർന്നുള്ള ബാങ്ക് അക്കൗണ്ട് നിർബന്ധമല്ലെന്നു കേന്ദ്രം. വിരമിക്കുന്നയാളും പങ്കാളിയും ചേർന്ന് ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുന്ന സാഹചര്യമല്ല എന്ന് ഓഫിസ് മേധാവിക്കു ബോധ്യപ്പെട്ടാൽ ഈ വ്യവസ്ഥ ഇളവു ചെയ്തു നൽകാമെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

എന്നാൽ, കുടുംബ പെൻഷന് അർഹതയുള്ള പങ്കാളിയുമായി ചേർന്ന് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതാണ് പെൻഷനർക്ക് എപ്പോഴും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു പേരിൽ ആർക്കും കൈകാര്യം ചെയ്യാവുന്ന വിധത്തിലാകാം അക്കൗണ്ട്.