കൊച്ചി: കൊച്ചിയിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി നടൻ ജോജു ജോർജ്ജ്. താൻ ഒരു പാർട്ടിക്കും എതിരല്ല.പക്ഷെ ഇതിന്റെ സിസ്റ്റം ഇതല്ലെന്നും ഇവിടെക്കിടന്ന് ചത്ത് പോയാൽ എന്തുചെയ്യുമായിരുന്നെന്നും ജോജു ജോർജ്ജ് പ്രതികരിച്ചു.ജോജു മദ്യപിച്ചാണ് പ്രതിഷേധിച്ചതെന്നുള്ള കോൺഗ്രസ്സിന്റെ ആരോപണത്തെ തുടർന്ന് താരത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.അഞ്ചു വർഷമായി താൻ മദ്യപാനം നിർത്തിയിട്ട്.സിനിമാ നടനായതുകൊണ്ട് പ്രതിഷേധിക്കാൻ പാടില്ല എന്നുണ്ടോ എന്നും ജോജ്ജു പറ്ഞ്ഞു.താൻ ഷോ കാണിക്കാൻ വേണ്ടി ചെയ്തതല്ല.ഒരു സിനിമാ താരമായ തനിക്ക് ഇങ്ങനെയുള്ള പബ്ലിസിറ്റിയുടെ ആവശ്യം ഇല്ല. രണ്ടു മണിക്കൂറോളമാണ് പെട്ട് കിടന്നത് അതുകൊണ്ട് പ്രതികരിച്ചു എന്ന് മാത്രം.

ഇത്തരത്തിൽ പ്രതിഷേധിക്കുമ്പോൾ ആദ്യം ചെയ്യുന്നത് സ്ത്രീ വിരുദ്ധ പട്ടം ചാർത്തുകയാണ്. എനിക്ക് അമ്മയും ഭാര്യയും പെങ്ങളും മക്കളുമൊക്കെയുണ്ട്. ഒരു സ്ത്രീയോടും താൻ മോശമായി പെരുമാറിയിട്ടില്ല. ഈ വിഷയം ഇവിടെ അവസാനിച്ചു. കൂടുതൽ വിവാദങ്ങൾക്കില്ലെന്നും താരം പ്രതികരിച്ചു.

പ്രതിഷേധത്തിന് പിന്നാലെ ജോജുവിനെതിരെ ജോജു ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. ജോജുവിനെതിരെ നടപടിയെടുത്തേ തീരുവെന്നും ഒരു ഗുണ്ടയെ പോലെയാണ് നടൻ പെരുമാറിയെതന്നും സുധാകരൻ ആരോപിച്ചു.സ്ത്രീ പ്രവർത്തകരുടെ പരാതിയിൽ നടപടി ഇല്ലെങ്കിൽ അതിരൂക്ഷമായ സമരം കാണേണ്ടി വരുമെന്നും സുധാകരൻ വ്യക്തമാക്കി.

ഇന്ധന വിലവർധനയ്‌ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെയാണ് നടൻ ജോജു ജോർജിന്റെ രോഷ പ്രകടനം. അരമണിക്കൂറിൽ ഏറെയായി ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജു പ്രതിഷേധിച്ചത്.

'ഞാനിവിടെ കിടന്ന് ചത്തു പോയാൽ എന്തു ചെയ്യും' ഇന്ധനവില വർധനയുടെ അത്രയും പ്രശ്‌നമല്ല ആളുകൾ കുറച്ചുസമയം റോഡിൽ കിടക്കുന്നത് എന്നാണ് ഡിസിസി പ്രസിഡന്റ് പ്രസംഗിച്ചത്.രോഗബാധിതരും പരീക്ഷയ്ക്ക് പോകുന്നവരും ഉൾപ്പെടെയുള്ളവർ ഇവിടെയുണ്ട്. എല്ലാവരും വിയർത്ത് ഇരിക്കുന്നത് നിങ്ങൾ കണ്ടില്ലേ, കാറിനകത്ത് എസിയിട്ടാണ് ആളുകൾ ഇരിക്കുന്നത്, എന്നിട്ടാണോ പെട്രോൾ വില കുറയ്ക്കാൻ സമരം ചെയ്യുന്നത്. '

പൊലീസ് പറഞ്ഞിട്ടുപോലും സമരക്കാർ കേൾക്കുന്നില്ല. രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്, ജനങ്ങളെ ബുദ്ധിമുട്ടിച്ചല്ല. ഇതിനർഥം ഡീസലിനും പെട്രോളിനും വില കൂടിയതിൽ ഒരു പ്രശ്‌നവും ഇല്ലെന്നല്ല, ഇതല്ലല്ലോ ഇതിന്റെ സിസ്റ്റം. ഇങ്ങനെ ചെയ്തിട്ട് വില കുറയുമോ?കുട്ടികളെ അടക്കം തടഞ്ഞിട്ടിരിക്കുകയാണ്. കുറച്ച് പക്വതയുള്ള അളുകളല്ലെ നമ്മുടെ നാട് ഭരിക്കേണ്ടതെന്ന് ജോജു ചോദിച്ചു. ഒരു പാർട്ടിക്കും എതിരല്ല. ഒരു രാഷ്ട്രീയ പാർട്ടിയും ഇത്തരത്തിൽ ചെയ്യരുതെന്നും ജോജു പറഞ്ഞു

ഇങ്ങനെ ചെയ്തിട്ട് വില കുറയുമോ എന്നാണ് കൂടിനിന്ന നാട്ടുകാർ ചോദിക്കുന്നത്. മണിക്കൂറുകളായി ഞങ്ങൾ ഇവിടെ തടഞ്ഞിട്ടിരിക്കുകയാണെന്നും ഇവർ പറഞ്ഞു. കീമോ ചെയ്തിട്ട് ആശുപത്രിയിൽ കാത്തിരിക്കുന്നവരെ കൂട്ടാൻ പോകുന്നവർ, പരീക്ഷ എഴുതാൻ പോകുന്നവർ, അസുഖബാധിതർ എന്നിവരും സമരത്തിൽപ്പെട്ടിരുന്നു എന്നുമാണ് ജോജു സമരത്തിനിടെ പ്രതികരിച്ചത്

ഇന്ധന വിലവർധനയ്‌ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെയാണ് നടൻ ജോജു ജോർജിന്റെ രോഷ പ്രകടനം. അരമണിക്കൂറിൽ ഏറെയായി ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജു പ്രതിഷേധിച്ചത്.