ബഹ്റൈൻ കെഎംസിസി അനുശോചിച്ചു

24 ന്യൂസ് ബഹ്റൈൻ റിപ്പോർട്ടർ ജോമോൻ കുരിശിങ്കലിന്റെ പെട്ടെന്നുള്ള നിര്യാണം ബഹ്റൈൻ കെഎംസിസി യെ സംബന്ധിച്ചിടത്തോളം വളരെയധികം ദുഃഖിപ്പിക്കുന്നതാ ണെന്ന് ബഹ്റൈൻ കെഎംസിസി
പ്രസിഡന്റ് ഹബീബുറഹ്മാൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.

ബഹ്റൈൻ കെഎംസിസി ക്ക് എന്നും പിന്തുണയും സ്‌നേഹവും നൽകിയ ജോ മോന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും ദുഃഖാർത്തരായ കുടുംബത്തിന്റെ വിഷമത്തിൽ പങ്കു ചേരുന്നതായും ബഹ്റൈൻ കെഎംസിസി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ബഹ്റൈനിലെ മാധ്യമ രംഗത്തെ നിറസാന്നിധ്യമായിരുന്ന ജോമോൻ
പൊതു സമൂഹത്തിൽ ഏറെ പ്രിയങ്കരനായിരുന്നുവെന്നും കെഎംസിസി ഭാരവാഹികൾ അനുശോചന കുറിപ്പിൽ പറഞ്ഞു

ജോമോൻ കുരിശിങ്കൽന്റെ വിയോഗം തീരാനഷ്ടം - ഒഐസിസി.
മനാമ : ഒഐസിസി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും 24 ന്യൂസ് ചാനലിന്റെയും,ഫ്ളവേഴ്‌സ് ടി വി ചാനലിന്റെയും ക്യാമറമാൻ ആയി പ്രവർത്തിച്ചു വന്നിരുന്ന ജോമോൻ കുരിശിങ്കൽന്റെ വിയോഗം ബഹ്റൈൻ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഒഐസിസി ദേശീയ കമ്മറ്റി അനുശോചനകുറിപ്പിലൂടെ അറിയിച്ചു. ബഹ്റൈൻ പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ താൻ പ്രവർത്തിച്ചുവന്നിരുന്ന മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിനെ അറിയിക്കുവാനും അതിനൊക്കെ പരിഹാരം കാണുവാനും സാധിച്ചിട്ടുണ്ട്.

നിരവധി പ്രവാസികൾ വ്യക്തിപരമായി നേരിട്ടുവന്നിരുന്ന പ്രശ്‌നങ്ങൾ ജോമോന്റെ ഇടപെടൽ മൂലം പൊതു സമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കുവാനും അതിനൊക്കെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രതിവിധി ഉണ്ടാക്കി കൊടുക്കുവാനും സാധിച്ചിട്ടുണ്ട്. എല്ലാ പ്രവാസി സംഘടനകളുമായി വളരെ അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്ന ജോമോന്റെ വിയോഗം എല്ലാസംഘടനകൾക്കും വളരെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.ജോമോൻ കുരിശിങ്കൽ ന്റെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുശോചനം രേഖപ്പെടുത്തി.

ഒഐസിസി ദേശീയ കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് വളരെയേറെ സംഭാവന നൽകിയ ആളാണ് ജോമോൻ കുരിശിങ്കൽ എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു. മാധ്യമ പ്രവർത്തനം വിഹിതമല്ലാത്ത മാർഗത്തിലൂടെ ധനസമ്പാദനത്തിനുള്ള മാർഗമായി ഒരിക്കലും കണ്ടിരുന്നില്ല. വളരെ പിന്നോക്കം നിൽക്കുന്ന ആ കുടുംബത്തിന് വേണ്ട പിന്തുണയും സഹായവും കൊടുക്കാൻ പ്രവാസിസംഘടനകൾ എല്ലാം തയാറാകണം എന്നും ഒഐസിസി ദേശീയ കമ്മറ്റി അഭ്യർത്ഥിച്ചു.

ജോമോൻ കുരിശിങ്കലിന്റെ നിര്യാണത്തിൽ ഐവൈസിസി ബഹ്‌റൈൻ അനുശോചിച്ചു

ബഹ്‌റൈൻ പ്രവാസ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യവും മാധ്യമ പ്രവർത്തകനും ആയിരുന്ന ജോമോൻ കുരിശിങ്കലിന്റെ അകാലത്തിൽ ഉള്ള വേർപാടിൽ ഐവൈസിസി ബഹ്‌റൈൻ അനുശോചനം അറിയിക്കുന്നു

ജോമോൻ കുരിശുങ്കലിന്റെ വിയോഗം ബഹ്റൈൻ മലയാളി മാധ്യമ സാമൂഹിക മേഖലക്ക് നികത്താനാവാത്ത നഷ്ടം : ഇന്ത്യൻ സോഷ്യൽ ഫോറം

മനാമ : ബഹ്റൈൻ മാധ്യമ സാമൂഹിക രംഗത്തെ നിറ സാനിദ്യം ആയിരുന്ന ജോമോൻ കുരിശുങ്കലിന്റെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം അനുശോചനം രേഘപെടുത്തി. അദ്ദേഹത്തിന്റെ വിയോഗം ബഹ്റൈൻ മാധ്യമ സാമൂഹിക മേഖലക്ക് നികത്താനാവാത്ത നഷ്ടം ആണ്, അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്‌ബർ ഉം സെക്രട്ടറി സൈഫുദ്ധീൻ അഴീക്കോട് ഉം അനുശോചന സന്ദേശത്തിൽ അറിയിച്ചു

മാധ്യമ പ്രവർത്തകൻ ജോമോൻ കുരിശിങ്കലിന്റ നിര്യാണത്തിൽ ഫ്രന്റ്സ് അനുശോചിച്ചു

മനാമ: ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ കോട്ടയം പുതുപ്പള്ളി ജോമോൻ കുരിശിങ്കലിന്റെ നിര്യാണത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈനിലെ സാമൂഹിക സംസ്‌കാരിക ഭൂമികയിലും വാട്‌സ്ആപ് കൂട്ടായ്മയുമായിലുമൊക്ക സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടായ അദ്ദേഹത്തിന്റെ വേർപാടിലും കുടുംബത്തിന്റെ ദുഃഖത്തിലും ഫ്രന്റ്‌സും പങ്ക് ചേരുന്നുവെന്നും അനുശോചനകുറിപ്പിൽ അറിയിച്ചു.