ഹ്‌റിനിൽ മലയാളി മാധ്യമപ്രവർത്തകൻ ഹൃദയാഘാതം മൂലം മരിച്ചു.ബഹ്റൈൻ മാധ്യമ രംഗത്ത് ശ്രദ്ധേയ സാന്നിധ്യവും 24 ന്യൂസ് റിപ്പോർട്ടറു മായ ജോമോൻ കുരിശിങ്കലാണ് മരണമടഞ്ഞത്. 42 വയസായിരുന്നു പ്രായം.24 ന്യൂസിന്റെ ബഹ്‌റൈനിലെ റിപ്പോർട്ടറായിരുന്നു.

നെഞ്ച് വേദനയെതുടർന്ന് സൽമാനിയയിലെ താമസസ്ഥലത്തിനടുത്ത ആയൂർവേദ സെന്ററിൽ നിന്ന് മരുന്ന് വാങ്ങി കഴിച്ച് തിരിച്ചു പോകാൻ നേരത്ത് അസ്വാസ്ഥത അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മാതാവ് അന്നമ്മ.

ജോമോന്റെ നിര്യാണത്തിൽ കേരള കാത്തലിക് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ഏവർക്കും സുപരിചിതനും ഒരു നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ജോമോൻ കുരിശിങ്കൽ എന്നു പ്രസിഡന്റ് റോയ് സി ആന്റണി അനുസ്മരിച്ചു.അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെസിഎ ഭാരവാഹികൾ പത്രക്കുറിപ്പ്പിലൂടെ അറിയിച്ചു.