ന്യൂഡൽഹി: രാജ്യത്ത് 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയതിന്റെ കാരണം വ്യക്തമാക്കി നടി ജൂഹി ചൗള. പ്രസിദ്ധി ലക്ഷ്യമിട്ടാണ് ഹർജി എന്ന് നിരീക്ഷിച്ച കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പിന്നാലെയാണ് വിഷയത്തിൽ നടിയുടെ വിശദീകരണം.

സമൂഹമാധ്യമത്തിൽ വീഡിയോയിലൂടെയാണ് നടി വിശദീകരണവുമായി രംഗത്തെത്ിയത്. 'കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാട് പേർ ഈ വിഷയം ചർച്ച ചെയ്തു. നിർഭാഗ്യവശാൽ എനിക്ക് പറയാനുള്ളത് ആരും കേട്ടില്ല. 5 ജി സാങ്കേതികവിദ്യയെ സ്വാഗതം ചെയ്യുന്നു. ഒരിക്കലും അതിന് എതിരെയല്ല. എന്നാൽ 5ജി സുരക്ഷിതമാണെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും ജൂഹി പറഞ്ഞു.

5ജി സാങ്കേതികവിദ്യ യാഥാർത്ഥ്യമായാൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നും നിലവിലെ റേഡിയേഷന്റെ 10 മുതൽ 100 മടങ്ങുവരെ അധികമുള്ള റേഡിയേഷൻ ഏറ്റുവാങ്ങാൻ മനുഷ്യൻ ഉൾപ്പെടെ ഒരു ജീവജാലങ്ങൾക്കും കഴിയില്ലെന്നാണ് ജൂഹി ചൗള ഉൾപ്പെടെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. എല്ലാവരുടെയും ആശങ്കകൾ അകറ്റാൻ ഇത് അനിവാര്യമാണ്. ഗർഭിണികൾ, കുട്ടികൾ, ഗർഭസ്ഥ ശിശുകക്കൾ, വയോധികർ ഭൂമിയിലെ മറ്റ് ജീവജാലങ്ങൾ എന്നിവയുടെ സുരക്ഷയെ ബാധിക്കുമോ എന്ന് മാത്രമേ ഞങങ്ങൾ ചോദിക്കുന്നുള്ളു.. ജൂഹി ചൗള പറയുന്നു.