ചെന്നൈ: ചെന്നൈയിലെ നാടക സംഘടനയായ ടീം ആർട്‌സിന്റെ പ്രസിഡന്റായി കെ കെ രാജീവിനെ വീണ്ടും തിരഞ്ഞെടുത്തു. സെക്രട്ടറിയായി കെ പി എ ലത്തീഫും ട്രഷററായി എം സി വിനോദ്കുമാറും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എ വി  അനൂപാണ് ചെയർമാൻ. ടി പി ഇമ്പിച്ചമ്മദും എം എ സലീമും രക്ഷാധികാരികളാണ്.

പി കെസജിത്, കെ ആർ രാജഗോപാൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും എം എൻ ബിനുകുമാർ, ജെ അശ്വിൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. അടുത്ത നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.