ഡൽഹി: കേരളത്തിൽ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കെ കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് കെ സുധാകരനെ നേരിട്ട് വിളിപ്പിച്ച് രാഹുൽ ഗാന്ധി. വൈകീട്ട് 3 മണിക്കാണ് രാഹുൽ ഗാന്ധി കെ സുധാകരൻ കൂടിക്കാഴ്‌ച്ച.യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ സംബന്ധിച്ച് നിർണ്ണായകമാകും ഇന്നത്തെ കൂടിഴിക്കാഴ്‌ച്ച എന്നാണ് വിലയിരുത്തൽ. നിലവിൽ വർക്കിങ്ങ് പ്രസിഡന്റ് സ്ഥാനത്തുള്ള കെ എസ്സിന് ഇന്നത്തെ കൂടിക്കാഴ്‌ച്ചയോടെ പ്രസിഡന്റ് പദവി ലഭിച്ചേക്കും. അങ്ങിനെയെങ്കിൽ മുല്ലപ്പള്ളി സ്ഥാനാർത്ഥിയാകുമെന്നതും തീർച്ചയാണ്. ഇതേ വിഷയം ആദ്യം ഉയർന്നുവന്നപ്പോൾ താൻ മത്സരിക്കാൻ ഇല്ലെന്നും പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരുമെന്നുമാണ് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്നത്തെ കൂടിക്കാഴ്‌ച്ചയോടെ ഇത് സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കും.

ഐശ്വര്യകേരളക്ക് ഇതുവരെ ലഭിച്ച സമ്മാനതകളില്ലാത്ത സ്വീകണവും ജനക്കൂട്ടവും യുഡിഎഫിന്റെ പ്രതീക്ഷകെ വീണ്ടും ജീവൻവെപ്പിച്ചിട്ടുണ്ട്. ഈ സമയം തന്നെ അണികൾ നിരന്തരം ആവശ്യപ്പെടുന്ന കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന നിർദ്ദേശവും അംഗീകരിച്ചാൽ അത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൽ യുഡിഎഫിന് കൂടുതൽ കരുത്താകുമെന്ന് തീർച്ചയാണ്.മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പില്ലെന്ന് ഇതിനോടകം ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.മത്സരിക്കുന്നുണ്ടെങ്കിൽ കൽപ്പറ്റയാവും തിരഞ്ഞെടുക്കുക എന്നുള്ള സൂചനകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ സീറ്റിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥിയുണ്ടാകും. എന്നാൽ അത് താനോണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും പാർട്ടി മൽസരിക്കാൻ ആവശ്യപ്പെട്ട സമയത്തെല്ലാം അനുസരിച്ചിട്ടേയുള്ളൂവെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പറഞ്ഞിരുന്നത്.കൽപ്പറ്റയിൽ മുല്ലപ്പള്ളി മൽസരിക്കുന്നുവെന്ന വാർത്തയ്ക്കിടെ സീറ്റിനായി ലീഗ് അവകാശവാദമുന്നയിച്ചതായി ചില നേതാക്കൾ പ്രതികരിച്ചിരുന്നു. ആവശ്യമെന്തായാലും സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമായിരുന്നു.

അതേ സമയം തന്റെ പ്രവർത്തന രീതിയിലും നിലപാടുകളിലും ഒരടിപിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിക്കെതിരായ വിവാദ പരമാർശത്തിൽ ഉറച്ച് നിന്നുകൊണ്ട് കെ സുധാകരൻ വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്. അതിനൊപ്പം തന്നെ വിമർശിച്ച ഷാനിമോൾ ഉസ്മാന് കൃത്യമായ മറുപടിയും കെ എസ് സുധാകരൻ നൽകിയിരുന്നു.സിപിഎമ്മിന്റെ ആരും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സിപിഎം ആരോപിക്കേണ്ട കാര്യങ്ങൾ കോൺഗ്രസ്സിൽ നിന്നു വരുന്നു എന്നതിൽ പ്രശ്നമുണ്ടെന്നും സുധാകരൻ പറഞ്ഞു.

'മൂന്ന് ദിവസമായി ഇങ്ങനെ പറഞ്ഞിട്ട്. എന്നിട്ട് അത് സിപിഎം വിനിയോഗിച്ചിട്ടില്ലാലോ. സിപിഎം വിഷയമാക്കേണ്ടിടത്ത് കോൺഗ്രസ്സിന്റെ നേതാക്കൾ വിഷയമാക്കുന്നതിന്റെ രഹസ്യമെന്താണ്. എന്താണവരുടെ താത്പര്യം. കെപിസിസി നേതൃത്വത്തിന് ഞാൻ കത്തയച്ചിട്ടുണ്ട്. ഈ പരാമർശത്തിൽ താൻ ഒരു തെറ്റും പറഞ്ഞിട്ടില്ല. എനിക്ക് അപാകം തോന്നിയിട്ടില്ല. ഞാൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു'. കോൺഗ്രസ് പാർട്ടി ഈ വിഷയത്തിൽ നിലപാടെടുക്കട്ടെ എന്നും സുധാകരൻ പറഞ്ഞു.കോൺഗ്രസ്സിന്റെ എംഎൽഎയ്ക്ക എന്തിനാണ് അസ്വാസ്ഥ്യമെന്നും ഷാനിമോൾ ഉസ്മാനെ ലക്ഷ്യം വെച്ച് കെ. സുധാകരൻ പ്രതികരിച്ചു.ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്ന് രമേഷ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. എന്നാൽ ഇതിനെപ്പറ്റി തനിക്കറിയില്ലെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.