കാലടി: കാലടി നീലീശ്വരത്ത് തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. നീലീശ്വരം സ്വദേശി അമലാണ് തോക്കുമായി എത്തി അയൽവാസിയെ ഭീഷണിപ്പെടുത്തിയത്. അയൽവാസിയായ ദേവസ്യയുടെ വീട്ടിലെത്തിയായിരുന്നു ഭീഷണി.

സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ഭീഷണിക്ക് കാരണം. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ദേവസ്യയുടെ വീട്ടിലെത്തിയ അമൽ ദേവസ്യയുടെ മകനെയും കൊച്ചുമകനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.