ചെന്നൈ: കമൽ ഹാസൻ കാലിലെ ശസ്​ത്രക്രിയക്ക്​ ശേഷം ആശുപത്രി വിട്ടു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വലതുകാലിലെ അസ്​ഥിയിലുണ്ടായ അണുബാധയെ തുടർന്ന്​ ജനുവരി 19ന്​ കമൽ ഹാസനെ ശസ്​ത്രക്രിയക്ക്​ വിധേയമാക്കുകയായിരുന്നു. ഒരാഴ്ചയോളം അദ്ദേഹം വീട്ടിൽ വിശ്രമത്തിൽ തുടരും. വിശ്രമശേഷം അദ്ദേഹം സിനിമയിലും രാഷ്​ട്രീയത്തിലും സജീവമാകുമെന്നാണ്​ വിവരം.

കഴിഞ്ഞദിവസം കമൽ ഹാസന്റെ ശസ്​ത്രക്രിയ വിജയകരമായിരു​ന്നുവെന്ന്​ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും അറിയിച്ചിരുന്നു. ഏതാനു വർഷങ്ങൾക്ക്​ മുമ്പുണ്ടായ അപകടത്തിൽ കമൽ ഹാസന്​ നേരത്തേ കാലിൽ ഒരു ശസ്​ത്രക്രിയ നടത്തിയിരുന്നു. അതിന്റെ തുടർ ശസ്​ത്രക്രിയയാണ്​ നടത്തിയത്​.