ചെന്നൈ: തമിഴ് സൂപ്പർതാരം കമൽഹാസ് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്റർ അക്കൗണ്ടിലൂടെ കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്. യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ രോഗ ലക്ഷണങ്ങൾ കണ്ടതോടെ പരിശോധന നടത്തുകയായിരുന്നു. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

കമൽഹാസന്റെ ട്വീറ്റ് ഇങ്ങനെ:

യുഎസ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ചെറിയ ചുമയുണ്ടായിരുന്നു. പരിശോധനയിൽ കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ഞാൻ. മഹാമാരി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് മനസിലായി. എല്ലാവരും സുരക്ഷിതരായി ഇരിക്കുക.- കമൽഹാസൻ കുറിച്ചു.

രണ്ടാഴ്ച മുൻപാണ് കൽഹാസൻ പിറന്നാൾ ആഘോഷിച്ചത്. നിലവിൽ മൾട്ടി സ്റ്റാർ ചിത്രം വിക്രമിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.