ചെന്നൈ: മലയാള സംവിധായകൻ മഹേഷ് നാരായണനു വേണ്ടി കഥ എഴുതുകയാണെന്ന് തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ. പുതിയ പ്രൊജക്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് മഹേഷ് നാരായണനുവേണ്ടി കഥയെഴുതുന്ന കാര്യം താരം വെളിപ്പെടുത്തിയത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ.

''ഞാൻ മഹേഷ് നാരായണന് വേണ്ടി കഥ എഴുതുകയാണ്. അവരൊക്കെ ഞങ്ങളുടെ ആൾക്കാരാണ്. അതിനാൽ പ്രമോട്ട് ചെയ്യണമെന്നുണ്ട്'' കമൽ ഹാസൻ പറഞ്ഞു. 20 വർഷം മുമ്പ് താൻ മലയാള സിനിമയെ വിമർശിച്ചിരുന്നു. മികച്ച കഥകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അതിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നും കമൽഹാസൻ പറയുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് കമൽഹാസൻ. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.