ചെന്നൈ:തമിഴ്‌നാടിന്റെ ഭൂപടം ഇപ്പോൾ ഉള്ളതുപോലെ ഇന്ത്യയുടെ ഭൂപടത്തിൽ ഉണ്ടാകുമെന്നും കമൽഹാസൻ.കേന്ദ്രത്തിന്റെ ചെന്നൈ വിഭജന നീക്കത്തിനെതിരെയായിരുന്നു കമൽഹാസന്റെ പ്രതികരണം.ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ഇതിനു പിന്നിൽ.തമിഴ്‌നാടിന്റെ പടിഞ്ഞാറൻ മേഖലയെ വെട്ടിമുറിക്കാൻ ആണ് ശ്രമം.ഇത്തരം നീക്കം തമിഴ്‌നാട്ടിൽ നടപ്പാവില്ലെന്നും തമിഴ് ജനത ഒറ്റക്കെട്ടായി എതിർക്കുമെന്നും കമൽ കൂട്ടിച്ചേർത്തു.

കൊങ്കുനാട് രൂപീകരിക്കണമെന്നപേരിൽ സാമൂഹിക മാധ്യമങ്ങളിലാണ് ക്യംപെയിൻ തുടങ്ങിയത്. ഇതിന്റെ ഉറവിടം വ്യക്തമായിരുന്നില്ലെങ്കിലും ഈ ആവശ്യം ഏറ്റെടുത്ത് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.വാർത്തകൾ വന്ന പത്രങ്ങൾ പോലും കത്തിച്ചായിരുന്നു തമിഴ് ജനതയുടെ പ്രതിഷേധം