ചെന്നൈ: കോവിഡ് മുക്തനായ നടൻ കമൽഹാസൻ ആശുപത്രി വിട്ടു. കഴിഞ്ഞ മാസം 22നായിരുന്നു കമലിന് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്.

കമൽ പൂർണമായും രോഗമുക്തി നേടിയതായി ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.