കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഫേസ്‌ബുക്കിലൂടെ അദ്ദേഹം തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളിൽ ബന്ധപ്പെട്ട ആളുകൾ നിരീക്ഷണത്തിലേക്ക് മാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.