തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഞായറാഴ്ച ആശുപത്രി വിടും.

കാനത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഞായറാഴ്ച ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശി പ്പിക്കുകയായിരുന്നു.

വീട്ടിൽ വിശ്രമിക്കണമെന്നും, സന്ദർശകർ നിയന്ത്രണം പാലിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.