മുംബൈ: നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് തങ്ങൾ വേർപിരിയാൻ പോകുന്ന കാര്യം നടൻ നാഗചൈതന്യയും നടി സാമന്തയും ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരങ്ങൾ ഇക്കാര്യം അറിയിച്ചത്.

ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും, പത്ത് വർഷത്തിലധികമായുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്നുമായിരുന്നു പ്രസ്താവനയിൽ പറഞ്ഞത്. എന്നാൽ വിഷയത്തിൽ ബോളിവുഡിലെ ഒരു സൂപ്പർ സ്റ്റാറിനെതിരെ പരോക്ഷ പ്രതികരണവുമായെത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്.

വിവാഹ മോചന സംസ്‌കാരം ഇതുവരെയില്ലാത്ത രീതിയിൽ ഉയരുകയാണ്.പത്തുവർഷത്തോളമായി പ്രണയിച്ച, അവരുമായി നാലു വർഷത്തോളമായി ദാമ്പത്യ ജീവിതം നയിച്ച ഈ നടൻ അടുത്തിടെ ഒരു ബോളിവുഡ് സൂപ്പർ സ്റ്റാറുമായി സൗഹൃദത്തിലായിരുന്നു.

ഇയാൾ അറിയപ്പെടുന്നത് ബോളിവുഡിലെ ഒരു 'ഡിവോഴ്സ് എക്സ്പേർട്ട്' ആയാണ്. ഒരുപാട് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ച ഇയാൾ ഇപ്പോൾ ആ നടന്റെ വഴികാട്ടിയും, ഉപദേശകയായ അമ്മായിയുമായി. അതിനാൽ പെട്ടന്ന് തന്നെ എല്ലാം നടന്നു. ഞാൻ സംസാരിക്കുന്നത് ആരെക്കുറിച്ചാണെന്ന് എല്ലാവർക്കുമറിയാം.'- എന്നാണ് കങ്കണ കുറിച്ചത്. കങ്കണയുടെ ഒളിയമ്പ് ബോളിവുഡ് താരം ആമിർഖാന് എതിരേയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

സ്ത്രീകളെ ആവശ്യാനുസരണം ഉപയോഗിച്ച് വസ്ത്രം മാറുന്നത് പോലെ മാറ്റുകയും, പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുതെന്നാണ് നടി കങ്കണയുടെ പ്രതികരണം.

'വിവാഹ മോചനം നടക്കുമ്പോൾ എപ്പോഴും തെറ്റ് പുരുഷന്റെ ഭാഗത്താണ്. ഞാൻ പഴഞ്ചൻ ചിന്താഗതിക്കാരിയും മുൻവിധിയുള്ളവളുമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷെ ദൈവം ഇങ്ങനെയാണ് പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത്.അടിസ്ഥാനപരമായും ശാസ്ത്രീയപരമായും പുരുഷൻ ഒരു വേട്ടക്കാരനും, സ്ത്രീ ഒരു പരിപാലകയുമാണ്.

നൂറിലൊരു സ്ത്രീ നേരത്തെ പറഞ്ഞ ആ പട്ടികയിൽപ്പെടില്ലായിരിക്കാം. സ്ത്രീകളെ ആവശ്യാനുസരണം ഉപയോഗിച്ച് വസ്ത്രം മാറുന്നത് പോലെ മാറ്റുകയും, പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുത്. ഇങ്ങനെയുള്ളയാളുകൾക്ക് മാധ്യമങ്ങൾ നൽകുന്ന പിന്തുണ കാണുമ്പോൾ ലജ്ജ തോന്നുന്നു. അവർ പുരുഷന്മാരെ പ്രകീർത്തിക്കുകയും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്ന് കങ്കണ കുറ്റപ്പെടുത്തി.

വ്യക്തിപരമായ പ്രശ്നങ്ങൾ മാറ്റിവച്ച് സാമന്ത ഇപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് സാമന്തയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. 'വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ സാമന്തയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എന്നാൽ അത് അവരുടെ പ്രൊജക്ടുകളെ ബാധിക്കാൻ പാടില്ലെന്ന് അവർക്ക് നിർബന്ധമുണ്ട്. പ്രൊഫഷണൽ കാര്യങ്ങൾക്ക് മാത്രമാണ് സാമന്ത ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

തെലുങ്ക് സിനിമാ മേഖലയിൽ ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടേതും. ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നായികയായിരുന്നു വിവാഹ സമയത്ത് സാമന്ത. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് കുറച്ച് കാലം വിട്ടുനിന്നു. പേരിൽ നിന്ന് നാഗചൈതന്യ ഒഴിവാക്കിയതോടെയാണ് ഇരുവരും പ്രശ്നങ്ങളുണ്ടെന്ന് പുറംലോകമറിഞ്ഞത്. അഭ്യൂഹങ്ങൾ ശരിവെച്ച് കഴിഞ്ഞ ദിവസം ഇരുവരും വേർപിരിയുന്ന കാര്യം അറിയിച്ചു. സാമന്ത അഭിനയിച്ച വെബ്സീരീസ് ഫാമിലി മാൻ-2 ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.