കോഴിക്കോട്: കണ്ണൂർ സർവകലാശാലയിലെ സിലബസ് പരിഷ്‌കരണം വേണ്ടത്ര പഠനം കൂടാതെയെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ. ആർ.എസ്.എസ് അനുകൂല സിലബസായി മാറുമോ എന്ന് ഭയമുണ്ട്. ഹിന്ദുത്വവാദികളായ നേതാക്കൾക്ക് കൂടുതൽ പ്രധാന്യം നൽകിയതാണ് പ്രശ്നമെന്നും മുനീർ പറഞ്ഞു.

ഹരിതയുടെ പരാതിയിൽ പൊലീസിന്റെയും വനിതാ കമ്മീഷന്റെയും ഉദ്ദേശശുദ്ധിയിൽ സംശയമുണ്ട്. മുൻപില്ലാത്ത വേഗം നടപടിയിലുണ്ടായെന്നും എം.എസ്.എഫ് നേതാവിന്റെ അറസ്റ്റിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗിന് താലിബാൻ നിലപാട് ആണെന്ന കെ.സുരേന്ദ്രന്റെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. ഹരിത ഇത്രയും കാലം ഇവിടെ പ്രവർത്തിച്ചിട്ട് സുരേന്ദ്രൻ ഇപ്പോഴാണോ അത് ശ്രദ്ധിക്കുന്നതെന്നും മുനീർ പറഞ്ഞു.