കാസർകോട്: ഏതെങ്കിലും ഒരു പാർട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താൽപര്യമോ ഇല്ലെന്ന് നാടിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഗുണകരമായവർ വിജയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്. ഉദുമയിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളെ വേദിയിലിരുത്തിയായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.

എന്റെ ഇടതും വലതും രണ്ട് സ്ഥാനാർത്ഥികൾ ഇരിപ്പുണ്ട്. എല്ലാവരും ഒരുമിച്ച് രാഷ്ട്ര നന്മക്കായി പ്രവർത്തിക്കണം- കാന്തപുരം പറഞ്ഞു. ജാമിഅ സഅദിയയുടെ രണ്ടാം കാമ്പസായ കുറ്റിക്കോൽ സഫ എജുക്കേഷൻ സെന്റർ കാമ്പസിൽ പുതുതായി നിർമ്മിച്ച സഫ മസ്ജിദിന്റെ ഉദ്ഘാടന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി ഇടതു മുന്നണിയുമായി ചേർന്നു നിൽക്കുന്നവരാണ് കാന്തപുരം വിഭാഗം സുന്നികൾ.