കൊടുവള്ളി: മുസ്ലിംലീഗ് അനുകൂല ഫേസ്‌ബുക്ക് പോസ്റ്റുമായി ഇടത് മുൻ എംഎൽഎ കാരാട്ട് റസാഖ്. ലീഗ് തളരാതെ നിലനിൽക്കേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് പ്രസ്ഥാനത്തിലെ നേതാക്കൾ സ്വന്തം പാർട്ടിക്കാരെയും മറ്റുള്ളവരെയും ശത്രുപക്ഷത്ത് നിർത്തി തകർക്കാനും തളർത്താനും ശ്രമിച്ചാലും ഒരു കാര്യം ഉറപ്പാണ് മുസ്ലിം ലീഗ് പ്രസ്ഥാനം തളരാതെ തകരാതെ നിലനിൽക്കേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും റസാഖ് ഫേസ്‌ബുക്കിൽ കുറിച്ചു.

മുസ്ലിംലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016-ലാണ് ഇടതുപക്ഷത്തിനൊപ്പം ചേർന്ന് കൊടുവള്ളിയിൽ ജയിച്ച് എംഎൽഎ ആയത്.