ആവശ്യമുള്ള സാധനങ്ങൾ

കരിമീൻ - 2

കൊച്ചുള്ളി - 10

മുളക്‌പൊടി - 1 ടേ.സ്പൂൺ

ഇഞ്ചി - 1 കഷണം

വെളുത്തുള്ളി - 4

മഞ്ഞൾപ്പൊടി- ¼ ടീ.സ്പൂൺ

കുരുമുളക്- 1 ടീ.സ്പൂൺ

ഉപ്പ് - പാകത്തിനു

കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - ¼ കപ്പ്

മീൻപുളി - 2 കഷണം

പാകം ചെയ്യുന്ന വിധം

രിമീൻ വെട്ടിക്കഴുകി വരഞ്ഞ് വെക്കുക. ഇഞ്ചി വെളുത്തുള്ളി ഇവയിൽ പകുതി എടുത്ത് മുളകുപൊടി, ഉപ്പ്, കുരുമുളക്, മഞ്ഞപ്പൊടി എന്നിവ ഒരുമിച്ചരച്ച് എടുക്കുക. വരഞ്ഞുവച്ചിരിക്കുന്ന കരിമീൻ അരപ്പ് പുരട്ടി വറുത്തു മാറ്റി വെക്കുക. അതിനുശേഷം ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അതിലേക്ക് കൊച്ചുള്ളിയും ഇഞ്ചി വെളുത്തുള്ളി കരിവേപ്പിലയും ചേർത്ത് വഴറ്റുക. ബാക്കിയുള്ള അരപ്പും ചേർത്ത് വീണ്ടും വഴറ്റി ആവശ്യത്തിനുള്ള വെള്ളവും പുളിയും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് വറത്തുവച്ചിരിക്കുന്ന മീനും ചേർത്ത് മൂടിവച്ച് വീണ്ടും വേവിക്കുക. 10 മിനിട്ടിനു ശേഷം അടപ്പ് തുറന്ന് തീ കുറച്ച് ഒന്നുകൂടി ചാറ് കുറുകാൻ അനുവദിക്കുക. കരിമീൻ മുളക് കറി തയ്യാർ.

കുറിപ്പ് :- കരിമീൻ അരപ്പ് ചേർത്ത് ഒന്നു വറുത്തതിനു ശേഷം കറിവെക്കുന്നതിനാൽ അധികം സമയം വേവിക്കേണ്ട് അവശ്യം ഇല്ല. ആദ്യം തന്നെ അരപ്പ് ഒരുമിച്ച് അരച്ച് ചേർക്കുന്നതിനാൽ ചാറ് സ്വദവേകുറുകിയിരിക്കും.