ചേരുവകൾ

കരിമീൻ- 2 ( ഇടത്തരം)
കൊച്ചുള്ളി- ½ കപ്പ്
ഇഞ്ചി- 1 ടീ.സ്പൂൺ
വെളുത്തുള്ളി- 1 ടീ.സ്പൂൺ
പച്ചമുളക്- 1 ടീസ്പൂൺ
മുളക്‌പൊടി- 1 ടേ.സ്പൂൺ
മഞ്ഞൾപ്പൊടി- ½ ടീ.സ്പൂൺ
ഉലുവപൊടി- ½ ടീ.സ്പൂൺ
കുരുമുളക്‌പൊടി- 1 ടീസ്പൂൺ
കുടംപുളിവെള്ളം- 3,4 സ്പൂൺ
ഉപ്പ്- പാകത്തിന്
കരിവേപ്പില- ആവശ്യത്തിന്
വാഴയില
വെളിച്ചെണ്ണ- ½ കപ്പ്

പാകം ചെയ്യുന്നവിധം

രിമീൻ കഴുകി വരഞ്ഞ് വെക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കൊച്ചുള്ളി നന്നായി കൊത്തിയരിയുക. വെളിച്ചണ്ണ 1 ടേ.സ്പൂൺ ഒരു നോൺസ്റ്റിക് പാനിൽ ഒചിച്ച് ആദ്യം ഉള്ളി നന്നായി ചുവക്കെ വഴറ്റി, ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകും ചേർത്ത് വഴറ്റുക. മുളക്‌പൊടി, മഞ്ഞൾപൊടി,കുരുമുളക്,ഉലുവ, ഉപ്പ്, കരിവേപ്പിലയും ചേർത്ത് വീണ്ടും വഴറ്റുക. ഈ കൂട്ട് തീയിൽ നിന്ന് മാറ്റിവെക്കുക.

വരഞ്ഞു വച്ചിരിക്കുന്ന കരിമീനിലേക്ക് ഈ അരപ്പ് ഇത്തിരി എടുത്ത് അകവും പുറവും പുരട്ടി, അലപ്പം വെളിച്ചെണ്ണയിൽ രണ്ടുവശവും, 5 മിനിട്ടിൽ ഒന്നു വറുത്തെടുക്കുക. ശേഷം ബാക്കിയുള്ള മസാല വീണ്ടും നാന്നായി പുരട്ടി, അതേ നോൺസ്റ്റിക് പാത്രത്തിലേക്ക് തിരിച്ചിട്ട്, പുളിവെള്ളവും ഒഴിച്ച് ഒന്നുകൂടി, തിരിച്ചും മറിച്ചും ഉട്ട് ഒന്നുകൂടി മൂപ്പിച്ചെടുക്കുക.

ട്വിസ്:- ഇതേ അരപ്പ് കരിമീനിൽ പുരട്ടി, വാഴയിലയിൽ പൊതിഞ്ഞ്, പുളിക്കായി രണ്ടും കഷണം തക്കാളിയും മുറിച്ച് വച്ച്, പൊള്ളിച്ചും പാകം ചെയ്യാം.

കുറിപ്പ്:- നമ്മുടെ നാടൻ കരിമീൻ പൊള്ളിച്ചതിൽ നിന്നും, മസാലയിലും അധികം വ്യത്യാസങ്ങൾ വരുത്താതെ എന്നാൽ, പാകം ചെയ്യുന്ന വിധത്തിൽ ഇത്തിരി മാറ്റം അത്രമാത്രം. കരിമീൻ നന്നായി വെട്ടിക്കഴുകി, മുറിക്കാതെയാണ് സാധാരണ പൊള്ളിക്കാറുള്ളത്. ഇവിടെയും അതേ രീതിയിൽ മുഴുവനായി പൊള്ളിക്കുന്നു. വാഴയിലയിൽ പൊതിയാതെയും, പൊതിഞ്ഞും, രണ്ടുവിധത്തിൽ കരിമീൻ തയ്യാറാക്കാം.