തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്‌കെയിൽ) ട്രെയിനി തസ്തികയിലേക്കുള്ള ആദ്യ നിയമനഃശിപാർശകൾ വിതരണം ചെയ്തു. പിഎസ്‌സി ആസ്ഥാന ഓഫീസിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ. എം കെ. സക്കീർ മൂന്ന് സ്ട്രീമുകളിലെയും ആദ്യ റാങ്കുകാർക്ക് നിയമനഃശിപാർശകൾ നൽകി ഉദ്ഘാടനംചെയ്തു.

മറ്റുള്ളവർക്കുള്ള നിയമനഃശിപാർശ വിതരണം കമ്മിഷനംഗങ്ങളും നിർവ്വഹിച്ചു. നേരിട്ട് ഹാജരായ 103 പേർക്കാണ് ചടങ്ങിൽ നിയമനഃശിപാർശകൾ വിതരണം ചെയ്തത്. ചടങ്ങിൽ പിഎസ്‌സിയുടെ 65 -ാം വാർഷികത്തോടനുബന്ധിച്ച് പിഎസ്‌സി ബുള്ളറ്റിൻ പ്രസിദ്ധീകരിച്ച വിശേഷാൽപതിപ്പ് പിഎസ്‌സി ചെയർമാൻ എഡിറ്റോറിയൽ ബോർഡ് ചെയർമാൻ കെ പി സജിലാലിന് നൽകി പ്രകാശനം ചെയ്തു.