തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള (കെ.എ.എസ്) അന്തിമ റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും. ആദ്യ ബാച്ച് നവംബർ ഒന്നിന് ജോലിയിൽ പ്രവേശിക്കാവുന്ന തരത്തിലാണ് പി.എസ്.സിയുടെ നടപടി.

852 പേരാണ് അഭിമുഖത്തിന് യോഗ്യത നേടിയിരുന്നത്. ഐ.എ.എസിന് സമാനമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പ്രത്യേക പരിശീലനം നൽകും. വിവിധ ഘട്ടങ്ങളിലുള്ള പ്രവേശന പരീക്ഷകളിൽ വിജയിച്ചാണ് ഉദ്യോഗാർഥികൾ അഭിമുഖത്തിന് യോഗ്യത നേടിയത്. അഭിമുഖത്തിന് ശേഷമാണ് അന്തിമ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നത്.

അന്തിമ പട്ടികയിൽ മൂന്നു സ്ട്രീമുകളിലായ 30 പേരെ വീതമാണ് നിയമിക്കുക. ബാക്കിയുള്ള ഒഴിവിലേക്ക് ആടുത്ത ബാച്ചിൽ നിന്ന് നിയമനം നടത്തും. റാങ്ക് പട്ടികക്ക് ഒരു വർഷത്തെ കാലാവധിയുണ്ട്.