കാസർകോട് :ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മൂന്നാംതവണയും നിലവിലെ എംഎൽഎ എൻ എ നെല്ലിക്കുന്ന് തന്നെ ജനവിധി തേടുമെന്ന് ഉറപ്പായിയിരിക്കുകയാണ് . മഞ്ചേശ്വരം മണ്ഡലത്തിൽ പ്രഥമ പരിഗണന ഏ കെ എം അഷ്‌റഫ് തന്നയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ചേർന്ന കാസർകോട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയിലാണ് മറ്റും സാധ്യതകളെല്ലാം തള്ളിക്കളഞ്ഞു എൻ എ നെല്ലിക്കുന്നിന് തന്നെ വീണ്ടും അവസരം നൽകാൻ തത്വത്തിൽ തീരുമാനമായത്.

ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റിയിയുമായി ആലോചിച്ചതിനു ശേഷം പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ ആയിരിക്കും സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. നേരത്തെ സാധ്യത പട്ടികയിൽ ഉണ്ടായിരുന്ന കല്ലട്ര മാഹിൻ ഹാജി ജില്ലാ പ്രസിഡണ്ടായി മാറുമെന്നാണ് സൂചന. ഭരണം ലഭിച്ചാൽ കാസർകോട് ഒരു മന്ത്രിസ്ഥാനം ലഭിക്കണമെങ്കിൽ എൻ എ നെല്ലിക്കുന്ന് തന്നെ വീണ്ടും ജനവിധി തേടണമെന്ന് പൊതുവികാരമാണ് യോഗത്തിൽ ഉയർന്നത്.

2011 മുതൽ എൻ.എ. നെല്ലിക്കുന്ന് 9738 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 53068 വോട്ടുകൾ നേടി വിജയിച്ചപ്പോൾ ബിജെപിയിലെ ജയലക്ഷ്മി എൻ. ഭട്ടിന് 43330 വോട്ടുകൾ നേടാൻ മാത്രമാണ് സാധിച്ചത്, 2016ൽ എൻ.എ. നെല്ലിക്കുന്ന് 8607 ഭൂരിപക്ഷത്തോടെ 64727 വോട്ടുകൾ നേടിയാണ് വിജയിച്ചതെങ്ങിൽ ബിജെപിയിലെ ശക്തനായ സ്ഥാനാർത്ഥി രവീഷ് തന്ത്രി 56120 വോട്ടുകൾ മികച്ച പ്രകടനമാണ് പുറത്തടുത്തത്.

ഭൂരിപക്ഷം 1131 വോട്ടുകൾ കുറഞ്ഞെങ്കിലും മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടയായ കാസറകോട് നിലനിർത്താൻ എൻ എ നെല്ലിക്കുന്നിന് സാധിച്ചു , 1977ൽ ടി. എ. ഇബ്രാഹിം തുടങ്ങിയാ വിജയത്തിൽ തുടങ്ങി പീന്നിട് നടന്ന പതിനൊന്ന് തിരഞ്ഞടുപ്പുകളിലും മുസ്ലിം ലീഗിന്റെ കോട്ടയായി തുടരുകയാണ് .ഇതിൽ ഏഴു തവണയും വിജയിച്ചത് സി ടി അഹമ്മദ് അലിയാണ്. കാസർകോട് മണ്ഡലം, കാസർകോട് ജില്ലയിൽ കാസർകോട് താലൂക്കിലാണ് കാസർഗോഡ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. കാസർകോട് മുനിസിപ്പാലിറ്റിയും, മൊഗ്രാൽ പുത്തൂർ, മധൂർ ഗ്രാമപഞ്ചായത്ത്, ബദിയഡുക്ക, കുംബഡാജെ, ബേലൂർ, ചെങ്കള, കാറഡുക്ക എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കാസർഗോഡ് നിയമസഭാമണ്ഡലം