കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്ത വിവാഹ നിശ്ചയത്തിന്റെ വിഡിയോ ആരാധകരുടെ ഇടയിൽ വൈറലാകുന്നു. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെ കൈപിടിച്ചാണ് മീനാക്ഷി നിശ്ചയത്തിനെത്തിയത്. ചടങ്ങിനെത്തിയ സുരേഷ് ഗോപി ഏറെ നേരം മീനാക്ഷിയോടും കാവ്യയോടും സംസാരിക്കുന്നതും വിഡിയോയിൽ കാണാം.

കാവ്യയെയും മീനാക്ഷിയും കൂടാതെ സുരേഷ് ഗോപി, ജയരാജ് വാര്യർ തുടങ്ങിയവരും എൻഗേജ്‌മെന്റ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

അതേസമയം, ഇരുവർക്കുമൊപ്പം ദിലീപ് ഇല്ലാതിരുന്നത് ശ്രദ്ധേയമായി. പുതിയ ചിത്രമായ 'കേശു ഈ വീടിന്റെ നാഥൻ' സിനിമയുടെ പ്രൊമോഷനുമായി തിരക്കിലായതുകൊണ്ടാണ് ദിലീപിന് എത്താൻ കഴിയാതിരുന്നത്.