കോഴിക്കോട്: തന്റെ അക്കൗണ്ട് ഫേസ്‌ബുക്ക് ഡിയാക്ടിവേറ്റ് ചെയ്‌തെന്ന് കോൺഗ്രസ് നേതാവ് കെസി ജോസഫ്. ഫേസ്‌ബുക്ക് അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്നും മുൻ എംഎൽഎ കൂടിയായ കെസി ജോസഫ് ട്വീറ്റിൽ ആവശ്യപ്പെട്ടു.

'കെസിജോസഫ്99 എന്ന ഫേസ്‌ബുക്ക് അക്കൗണ്ട് എന്തുകൊണ്ടാണ് ഡീആക്ടിവേറ്റ് ചെയ്തതെന്ന് വ്യക്തമാക്കാൻ ഫേസ്‌ബുക്കിനോട് അഭ്യർത്ഥിക്കുന്നു. ' നിങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചു' എന്ന വിശദീകരണത്തിന് പകരം ഏന്താണ് ലംഘനമെന്ന് കൃത്യമായി പരാമർശിക്കൂ... ' എന്നും കെസി ജോസഫ് കുറിപ്പിൽ ആവശ്യപ്പെടുന്നു.