മനാമ: കേരള കാത്തോലിക് അസോസിയേഷന്റെ (KCA) നേതൃത്വത്തിനായി 2020-2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റോയ് സി ആന്റണി (പ്രസിഡന്റ് ), ജോഷി വിതയത്തിൽ (വൈസ് പ്രസിഡന്റ്), വിനു ക്രിസ്റ്റി (ജനറൽ സെക്രട്ടറി), നിക്‌സൺ വർഗിസ് (ട്രെഷറർ), ജിൻസൺ പുതുശ്ശേരി (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി), ക്രിസ്റ്റോ ജോസഫ് (മെമ്പർഷിപ് സെക്രട്ടറി), ജോബി ജോസ് (എന്റർടൈന്മെന്റ് സെക്രട്ടറി), അശോക് മാത്യു (അസിസ്റ്റന്റ് ട്രഷറർ), വിനോദ് ഡാനിയേൽ (സ്പോർട്സ് സെക്രട്ടറി), സോയ് പോൾ തൈക്കാട്ടിൽ (ലോൻജ്ജ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ഇന്റെർണൽ ഓഡിറ്റർമാരായി ഫ്രാൻസിസ് കൈതാരത്തിനെയും, ആന്റണി റോഷിനെയും തെരഞ്ഞെടുത്തു. ഓഗസ്റ്റ് 14 ന് KCA അങ്കണത്തിൽ വെച്ചു നടന്ന തെരഞ്ഞെടുപ്പിൽ, മുഖ്യ വരണാധികാരി കെ വിൽസൺ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു തെരഞ്ഞെടുപ്പു പ്രകിയകൾ നിയന്ത്രിച്ചു. നിലവിലുള്ള സാഹചര്യത്തിൽ ഓൺലൈൻ പ്രോഗ്രാമുകളിലുടെ കെ സി എ സജീവമാകുമെന്ന് ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.