റിയാദ്: 25 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയ പവർഹൗസ് യൂണിറ്റ് പ്രസിഡന്റ് എം എ ലത്തീഫിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. കേളിയുടെ ആദ്യകാലം മുതലുള്ള പ്രവർത്തകനും പത്തനംതിട്ട ജില്ലയിലെ വലഞ്ചുഴി സ്വദേശിയുമായ ലത്തീഫ് ന്യൂ സനയ്യ പ്ലാസ്‌കോ കമ്പനിയിൽ ജോലി ചെയ്യ്തു വരികയുമായിരുന്നു.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ രക്ഷധികാരി സമിതി അംഗം ജോർജ്ജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അബ്ബാസ് സ്വാഗതം പറഞ്ഞു. കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ, ന്യൂ സനയ്യ ഏരിയ സെക്രട്ടറി ബേബിക്കുട്ടി, ഏരിയാ പ്രസിഡന്റ് ഫൈസൽ മടവൂർ, ഏരിയ ട്രഷറർ കരുണാകരൻ കണ്ടോന്താർ, രക്ഷാധികാരി സമിതി അംഗങ്ങളായ ഹുസൈൻ മണക്കാട്, നാസർ, ബൈജു ബാലചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി അബ്ബാസ്, ലത്തീഫിന് കൈമാറി. യാത്രയയപ്പിന് ലത്തീഫ് നന്ദി പറഞ്ഞു.