കൊട്ടിയൂർ: കേളകം നഗരത്തിന്റെ രാത്രി കാവൽക്കാരനായ ഗൂർഖയ്ക്ക് കുത്തേറ്റു ഇന്നലെ രാത്രിയാണ് സംഭവം. കേളകം ടൗണിലെ ഗൂർഖയ്ക്ക് മോഷ്ടാക്കളെന്ന് സംശയിക്കുന്നവരിൽ നിന്നാണ് കുത്തേറ്റത്.

കേളകം ടൗണിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന ഗൂർഖ ദിൽ ബഹാദൂർ ശനിയാഴ്‌ച്ച പുലർച്ചെ 1.30 ഓടെ സംശയാസ്പദമായി കണ്ട മൂന്നു പേരെ ചോദ്യം ചെയ്തപ്പോൾ ബസ് സ്റ്റാൻഡ് റോഡിലൂടെ മൂവരും ഓടുകയും, ഗൂർഖ ഒരാളെ ഓടിച്ചിട്ട് പിടിക്കുകയും ചെയ്തു. പിടിക്കപ്പെട്ടയാൾ തന്റെ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കത്തി തട്ടിമാറ്റവെ ഗൂർഖയുടെ ഇടത് കൈയ്ക്കാണ് കുത്തേറ്റത്.

ഇയാളെ മുറിവുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കേളകം നഗരത്തിൽ നേരത്തെ മോഷണം നിത്യസംഭവമായിരുന്നു നിരവധി കടകളാണ് ഇവിടെ കവർച്ചയ്ക്കിരയായത്.കേളകം നഗരത്തിലെ ഒരു പ്രമുഖ ജൂവലറിയും കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു.ഇതിനു ശേഷമാണ് മറ്റിടങ്ങളിലേതുപോലെ കേളകത്തും ഗൂർഖയുടെ സേവനം ഉപയോഗപ്പെടുത്താൻ വ്യാപാരികൾ തീരുമാനിച്ചത്.